ഈ വരുന്ന വെള്ളിയാഴ്ച 28/02/2020 ഗർബോ ഞായർ നമ്മുടെ കർത്താവ് കുഷ്ഠരോഗിയെ സൗഖ്യമാക്കിയ അദ്ഭുതത്തെ സ്മരിക്കുന്ന ദിവസമാണല്ലോ. അന്നേ ദിവസവും ശനിയാഴ്ചയും MOC യുവജപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം ഒരു ബക്കറ്റ് കളക്ഷൻ നടത്തുകയും, ഭാഗ്യസ്മരണാർഹനായ അഭി.ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച പരിശുദ്ധ സഭയുടെ മിഷൻ പ്രവർത്തന മേഖലയായ ആന്ധ്രാ പ്രദേശിലെ യാച്ചാരം മിഷൻ സെന്ററിലെ കുഷ്ടരോഗത്താൽ സമൂഹം തിരസ്കരിച്ചവരുടെയും, അവരുടെ കുഞ്ഞുങ്ങളുടെയും ആവശ്യത്തിലേക്കായി ഈ പണം മൊത്തമായി ഉപയോഗിക്കുകയും ചെയ്യുന്നു